Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainy Season

Malappuram

മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധം: പ​രി​ശോ​ധ​ന ന​ട​ത്തി

മ​ഞ്ചേ​രി: മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി, ജി​ല്ലാ ക​ള​ക്ട​ര്‍ വി​ന​യ് ഗോ​യ​ല്‍, ജി​ല്ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ.​കെ. വി​മ​ല്‍ രാ​ജ്, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​ഷി​ബു​ലാ​ല്‍, മ​ഞ്ചേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വൈ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ പൂ​ര്‍​ണി​മ, ന​ഗ​ര​സ​ഭാ ഹെ​ല്‍​ത്ത് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ള്‍, കൂ​ള്‍​ബാ​റു​ക​ള്‍, ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ ജെ.​എ. നു​ജൂം, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ റെ​ജി തോ​മ​സ്, റി​ല്‍​ജു മോ​ഹ​ന്‍, സി. ​ര​തീ​ഷ്, സി. ​ന​സ്‌​റു​ദ്ധീ​ന്‍, ഒ.​എ​സ്. പ്രി​യ, പി. ​ജം​സി, പി.​സി. ഷാ​മി​ല്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

District News

കാ​ല​വ​ർ​ഷ​മെ​ത്തി​യി​ട്ടും മു​റി​യാ​തെ അ​ഴി​മു​ഖം

തു​റ​വൂ​ർ: കാ​ല​വ​ർ​ഷം എ​ത്തി​യി​ട്ടും അ​ന്ധ​കാ​ര​ന​ഴി അ​ഴി​മു​ഖം മു​റി​ക്കാ​തെ അ​ധി​കൃ​ത​ർ. ഇ​റി​ഗേ​ഷ​ൻവ​കു​പ്പി​ന്‍റെ കീ​ഴി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​റി​നു മു​ന്നി​ലെ​യും അ​ഴി​മു​ഖ​ത്തെ​യും മ​ണ​ൽ നീ​ക്കം ചെ​യ്യു​വാ​നു​ള്ള ജോ​ലി ആ​രം​ഭി​ച്ചി​ട്ട്.

എ​ന്നാ​ൽ, ഇ​തു​വ​രെ പൊ​ഴി മു​റി​ഞ്ഞി​ട്ടി​ല്ല. നാ​ല് മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ളാ​ണ് മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക​ൾ ചെ​യ്തുവ​രു​ന്ന​ത്. എ​ന്നാ​ൽ, മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ അ​ഴി​മു​ഖ​ത്തെ മ​ണ​ൽ വാ​രിക്കൂട്ടി അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ മ​ഴ​പെ​യ്യു​മ്പോ​ൾ വീ​ണ്ടും ഒ​ഴു​കി തോ​ട്ടി​ലെ​ത്തു​ക​യാ​ണ്.

ഇ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പ​ണി ചെ​യ്യു​ന്ന​വ​ർ മ​ണ്ണു​വാ​രി​ക്ക​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​സാ​രം. നൂ​റു​ക​ണ​ക്കി​ന് ലോ​റി മ​ണ​ലാ​ണ് ഇ​വി​ടെനി​ന്ന് നീ​ക്കം ചെ​യ്യാ​ൻ കി​ട​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​തനി​ർ​മാ​ണ​ത്തി​നാ​യി ഇ​വി​ട​ത്തെ മ​ണ​ൽ എ​ടു​ക്കാ​വു​ന്ന​താ​ണ്.

അ​ഴി​മു​റി​ച്ച് പൊ​ഴി​യി​ലെ വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​നും സാ​ധി​ക്കും. നി​ല​വി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ എ​തി​ർ​പ്പി​നെത്തുട​ർ​ന്ന് കാ​യ​ലി​ലെ ഡ്ര​ജിം​ഗ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് രൂ​ക്ഷ​മാ​യ മ​ണ​ൽ​ക്ഷാ​മ​മാ​ണു​ള്ള​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​ണ് അ​ന്ധ​കാ​ര​ന​ഴി അ​ഴി​മു​ഖ​ത്തെ മ​ണ​ൽ.

അ​ഴി​മു​ഖം ഉ​ട​ൻ തു​റ​ക്കാ​ത്ത പ​ക്ഷം കാ​ല​വ​ർ​ഷ​ത്തി​ൽ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ത്തു​ള്ള വ​യ​ലാ​ർ, ക​ട​ക്ക​ര​പ്പ​ള്ളി, പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടംതു​രു​ത്ത് എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മേ​യ് മാ​സ​ത്തി​ൽ ത​ന്നെ അ​ഴി​മു​ഖം തു​റ​ക്കു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​വും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കും പ​റ​ഞ്ഞ് യാ​തൊ​രു​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ല്ല.

മു​മ്പ് വ​ള്ള​ങ്ങ​ളി​ൽ മ​ണ​ൽ വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​ങ്ങ​ളി​ൽ ഇ​വി​ടെനി​ന്ന് മ​ണ​ൽവാ​രി കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​ന് ന​ൽ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, കു​റ​ച്ചുവ​ർ​ഷ​ങ്ങ​ളാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടും​പി​ടി​ത്തം മൂ​ലം വ​ള്ള​ങ്ങ​ളി​ലു​ള്ള മ​ണ​ൽ വാ​ര​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി മു​ത​ൽ മേ​യ് മാ​സം വ​രെ വ​ള്ള​ങ്ങ​ളി​ൽ മ​ണ​ൽ വാ​രി മാ​റ്റി​ക്കൊ​ണ്ടി​രു​ന്ന​തു​കൊ​ണ്ട് ജൂ​ൺ മാ​സം കാ​ല​വ​ർ​ഷ​മെ​ത്തു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി അ​ഴി​മു​ഖം തു​റ​ക്കു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ഴി​മു​റി​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് ല​ക്ഷ​ങ്ങ​ളു​ടെ ചെ​ല​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. അ​ന്ധ​കാ​ര​ന​ഴി​യി​ലെ പൊ​ഴി മു​റി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന​തെ​ന്ന് മ​ണ​ൽ വാ​ര​ൽ​തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു. വ​ങ്ങ​ളി​ൽ മ​ണ​ൽ വാ​ര​ൽ അ​നു​വ​ദി​ച്ചാ​ൽ സ​ർ​ക്കാ​രി​ന് വ​രു​മാ​ന​വു​മാ​കും മ​ണ​ൽ വാ​ര​ൽ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലു​മാ​കും.

അ​ടി​യ​ന്ത​ര​മാ​യി അ​ന്ധ​കാ​ര​ന​ഴി അ​ഴി​മു​ഖ​ത്തെ മ​ണ​ൽനീ​ക്കി പ്ര​ദേ​ശ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽനി​ന്ന് സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

District News

കാ​ല​വ​ർ​ഷം എ​ത്തി: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ ആ​റ്റു​വ നി​വാ​സി​ക​ൾ

ചാ​രും​മൂ​ട്: കാ​ല​വ​ർ​ഷം എ​ത്തി​യ​തോ​ടെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ഭ​യ​പ്പാ​ടി​ലാ​ണ് നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റു​വ നി​വാ​സി​ക​ൾ. മ​ഴ​യെ​ത്തു​ട​ർ​ന്ന് വ​ർ​ഷ​ത്തി​ൽ ര​ണ്ടു പ്രാ​വ​ശ്യ​മെ​ങ്കി​ലും ആ​റ്റു​വ മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റാ​റു​ണ്ട്.

മൂ​ന്നു​വ​ശ​വും അ​ച്ച​ൻ​കോ​വി​ലാ​റി​നാ​ൽ ചു​റ്റ​പ്പെ​ട്ട സ്ഥ​ല​മാ​ണ് ആ​റ്റു​വ. ചേ​ന്നാ​ത്തു​ക​ട​വി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും ഭൂ​വ​സ്ത്രം വി​രി​ച്ച ആ​റ്റു​ബ​ണ്ട് ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ചു​വെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി​ല്ല. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ ചേ​ന്നാ​ത്തു​ക​ട​വി​ൽ അ​മ്പ​തു മീ​റ്റ​ർ നീ​ള​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ട​ണം. അ​തി​നു​ശേ​ഷം ചീ​പ്പ് നി​ർ​മി​ച്ച് അ​രീ​ത്തോ​ടു​വ​ഴി ആ​റ്റു​വ​യി​ലേ​ക്കു വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യു​ക​യാ​ണ് ഇ​തി​നു​ള്ള ഏ​ക​പ​രി​ഹാ​രം. ഇ​തി​നു​വേ​ണ്ട സ​ത്വ​ര​ന​ട​പ​ടി​ക​ൾ ജ​നപ്ര​തി​നി​ധി​ക​ളും മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ​വ​കു​പ്പും സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ആ​റ്റു​വ​യി​ൽ​നി​ന്നു​ള്ള വെ​ള്ളം മ​ഴ​ക്കാ​ല​ത്ത് ആ​റ്റി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​നു​ള്ള തോ​ടാ​ണ് അ​രീ​ത്തോ​ട്. എ​ന്നാ​ൽ, ആ​റ്റി​ൽ വെ​ള്ളം പൊ​ങ്ങു​മ്പോ​ൾ ആ​റ്റു​വ​യി​ലേ​ക്കും ഇ​തു​വ​ഴി​ത​ന്നെ വെ​ള്ളം ക​യ​റു​ന്നു. മ​ഴ​ക്കാ​ല​ത്ത് കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ വ​ര​വി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വെ​ള്ളം പൊ​ങ്ങു​മ്പോ​ൾ ആ​റ്റു​വ​യി​ലെ നൂ​റോ​ളം വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റു​ന്ന​ത്. റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റി ആ​റ്റു​വ ഒ​റ്റ​പ്പെ​ടു​ന്നു. കു​ടും​ബ​ങ്ങ​ളെ സ​മീ​പ​ത്തു​ള്ള സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു മാ​റ്റു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്.


ഓ​രോ വെ​ള്ള​പ്പൊ​ക്കം ക​ഴി​യു​മ്പോ​ഴും വീ​ടു​ക​ൾ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന​താ​യി പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​യു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും ന​ശി​ക്കു​ന്നു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും ദു​രി​ത​ത്തി​ലാ​കു​ന്നു. കൃ​ഷി​ക​ൾ​ക്കും വ്യാ​പ​ക​നാ​ശ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പു​ര​യി​ട​ങ്ങ​ൾ ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കു വീ​ഴു​ന്നു. ആ​റ്റു​വ​യി​ലേ​ക്കു ക​യ​റു​ന്ന വെ​ള്ളം ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള മാ​വേ​ലി​ക്ക​ര-​പ​ന്ത​ളം റോ​ഡി​ൽ വ​രെ എ​ത്താ​റു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​വു​ന്ന​തോ​ടെ ഏ​തു നി​മി​ഷ​വും ആ​റ്റു​വ പ്ര​ദേ​ശം വെ​ള്ള​ത്തി​ൽ മു​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

 

District News

മ​ഴ​ക്കാ​ല​ത്തെ നേ​രി​ടാം... ക​രു​ത​ലും കൈ​ത്താ​ങ്ങു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്

കോ​​ട്ട​​യം: മൂ​​ന്നു​​മാ​​സ​​ത്തോ​​ളം നീ​​ളു​​ന്ന മ​​ണ്‍​സൂ​​ണ്‍ കാ​​ലം അ​​തി​​തീ​​വ്ര മ​​ഴ​​യും കാ​​റ്റും ക​​ര്‍​ഷ​​ക​​ര്‍​ക്കും മൃ​​ഗ​​ങ്ങ​​ള്‍​ക്കും ഒ​​രു​​പോ​​ലെ വെ​​ല്ലു​​വി​​ളി​​യാ​​ണ്. ക​​ര്‍​ഷ​​ക​​ര്‍ വേ​​ണ്ട​​ത്ര ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്തു​​ക​​യും മു​​ന്‍​ക​​രു​​ത​​ലു​​ക​​ള്‍ എ​​ടു​​ക്കു​​ക​​യും വേ​​ണ​​മെ​​ന്ന് ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

1. തൊ​​ഴു​​ത്ത് റി​​പ്പ​​യ​​റിം​​ഗ്, തൊ​​ഴു​​ത്തി​​ലെ ലീ​​ക്കേ​​ജ്, ചു​​മ​​രി​​ലെ​​യും ത​​റ​​യി​​ലെ​​യും വി​​ള്ള​​ലു​​ക​​ള്‍ എ​​ന്നി​​വ പൂ​​ര്‍​ണ​​മാ​​യും അ​​ട​​ച്ചു വൃ​​ത്തി​​യാ​​ക്ക​​ണം.
2. വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കാ​​ത്ത രീ​​തി​​യി​​ല്‍ ത​​റ​​നി​​ര​​പ്പ് ശ​​രി​​യാ​​ക്ക​​ണം.
3. ശു​​ദ്ധ​​മാ​​യ വെ​​ള്ളം ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. കു​​ടി​​വെ​​ള്ള​​ത്തി​​നു​​ള്ള പാ​​ത്രം വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്ക​​ണം.
3. കാ​​ലി​​ത്തീ​​റ്റ ന​​ന​​യാ​​തെ വ​യ്​​ക്കു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​നം കു​​റ്റ​​മ​​റ്റ രീ​​തി​​യി​​ല്‍ ആ​​ണെ​ന്ന് ഉ​​റ​​പ്പാ​ക്ക​ണം.
4. വെ​​ള്ളം നി​​റ​​യ്ക്കു​​ന്ന ടാ​​ങ്ക്, പാ​​ത്രം എ​​ന്നി​​വ എ​​ല്ലാ ആ​​ഴ്ച​​യി​​ലും ക​​ഴു​​കി പൂ​​പ്പ​​ല്‍ ഇ​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​ക്ക​ണം.
5. കൃ​​ത്യ​​മാ​​യി വി​​ര​​മ​​രു​​ന്ന് വാ​​ക്‌​​സി​​നേ​​ഷ​​ന്‍ എ​​ന്നി​​വ ന​​ല്‍​കി​​യി​​ട്ടു​​ണ്ടോ എ​​ന്ന് ഉ​​റ​​പ്പാ​ക്കു​ക.
6. കി​​ട​​ക്കു​​ന്ന സ്ഥ​​ലം ന​​ന​​വി​​ല്ലാ​​ത്ത രീ​​തി​​യി​​ല്‍ വ​​ര​​ണ്ട ത​​റ വ​​രു​​ന്ന രീ​​തി​​യി​​ല്‍ ക്ര​​മീ​​ക​​രി​​ക്ക​​ണം.
7. തൊ​​ഴു​​ത്തി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​ക്ക​ണം. ഡ്രെ​​യി​​നേ​​ജ് സം​​വി​​ധാ​​നം കു​​റ്റ​​മ​​റ്റ രീ​​തി​​യി​​ലാ​​ക്ക​​ണം.
8. ബാ​​ഹ്യ​​പ​​രാ​​ദ​​ങ്ങ​​ള്‍, ഈ​​ച്ച, കൊ​​തു​​ക് എ​​ന്നി​​വ​​യു​​ടെ സാ​​ന്നി​​ധ്യം മ​​ഴ​​ക്കാ​​ല​​ത്ത് ഏ​​റെ​​യാ​​യ​​തി​​നാ​​ല്‍ ഇ​​വ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന് തൊ​​ഴു​​ത്തും പ​​രി​​സ​​ര​​വും വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്കു​ക.
9. തൊ​​ഴു​​ത്തി​​ലെ ഇ​​ല​​ക്‌​ട്രി​​ക് വ​​യ​​റിം​ഗു​​ക​​ള്‍ സു​​ര​​ക്ഷി​​ത​​മാ​​ണോ​​യെ​​ന്ന് ഉ​​റ​​പ്പാ​ക്ക​ണം.
10. മേ​​ല്‍​ക്കൂ​​ര​​യോ​​ട് ചേ​​ര്‍​ന്ന് നി​​ല്‍​ക്കു​​ന്ന അ​​പ​​ക​​ട​​ക​​ര​​മാ​​യ മ​​ര​​ങ്ങ​​ള്‍ മു​​റി​​ച്ചു​നീ​​ക്കി തൊ​​ഴു​​ത്ത് സു​​ര​​ക്ഷി​​ത​​മാ​​ക്ക​​ണം.
11. ഇ​​ടി​​യും മി​​ന്ന​​ലു​​മു​​ള്ള​​പ്പോ​​ള്‍ മൃ​​ഗ​​ങ്ങ​​ളെ മേ​​യാ​​ന്‍ വി​​ട​​രു​​ത്.


പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ങ്ങ​​ള്‍ മൂ​​ലം അ​​പ​​ക​​ട​​ങ്ങ​​ള്‍ ഉ​​ണ്ടാ​​വു​​ക​​യോ മ​​റ്റോ ചെ​​യ്താ​​ല്‍ അ​​ടു​​ത്തു​​ള്ള വെ​​റ്റ​​റി​​ന​​റി ഹോ​​സ്പി​​റ്റ​​ലി​​ല്‍ അ​​റി​​യി​​ക്ക​​ണം. അ​​ടി​​യ​​ന്ത​​ര സ​​ന്ദ​​ര്‍​ഭ​​ങ്ങ​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ടു​​ന്ന​​തി​​ന് 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ക​​ണ്‍​ട്രോ​​ള്‍ റൂം ​​ജി​​ല്ലാ വെ​​റ്റ​​റി​​ന​​റി കേ​​ന്ദ്ര​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ര്‍ ഡോ. ​​മാ​​ത്യു ഫി​​ലി​​പ്പ് അ​​റി​​യി​​ച്ചു.

District News

മഴക്കാലമെത്തി; സുരക്ഷിതയാത്ര അകലെയോ...‍?

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഭീ​ഷ​ണി​യായി വ​ൻ മ​ര​ങ്ങ​ളും പാ​റ​ക്കൂ​ട്ട​വും

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പെ​രു​വ​ന്താ​ന​ത്തി​നും കു​ട്ടി​ക്കാ​ന​ത്തി​നു​മി​ട​യി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ര​വ​ധി വ​ൻ മ​ര​ങ്ങ​ളും പാ​റ​ക്കൂ​ട്ട​വും. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ പു​ല്ലു​പാ​റ​യ്ക്ക് സ​മീ​പം ഭീ​മ​ൻ ക​ല്ല് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ​തി​ച്ചി​രു​ന്നു. ഈ ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും ഇ​തി​ന് സ​മീ​പ​ത്തു​ത​ന്നെ മ​ല​മു​ക​ളി​ൽ​നി​ന്ന് ഉ​രു​ണ്ടു​വ​ന്ന ഭീ​മ​ൻ ക​ല്ല് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പു​റ​കു​ഭാ​ഗ​ത്ത് ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​നാ​യ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ബ​സി​നു സാ​ര​മാ​യ കേ​ടു​പാ​ടും സം​ഭ​വി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ടി​ക്കാ​നം വ​ള​ഞ്ഞ​ങ്ങാ​ന​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് യാ​ത്ര​ക്കാ​രി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും പാ​ത​യു​ടെ ഈ ​ഭാ​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഇ​പ്പോ​ഴും ഏ​ത് നി​മി​ഷ​വും റോ​ഡി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന രീ​തി​യി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ര​വ​ധി കൂ​റ്റ​ൻ പാ​റ​ക്കൂ​ട്ട​മാ​ണ് പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ച് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ.

കൂ​ടാ​തെ റോ​ഡി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യാ​ണ്. അ​മ​ല​ഗി​രി​ക്ക് സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി റോ​ഡി​ന്‍റെ തി​ട്ട​യ്ക്ക് മു​ക​ളി​ൽ നി​ന്നി​രു​ന്ന കൂ​റ്റ​ൻ മ​രം ഉ​ണ​ങ്ങി സ​മീ​പ​ത്തെ ചെ​റി​യ മ​ര​ത്തി​ൽ ചാ​രി​നി​ൽ​ക്കു​ക​യാ​ണ്. ചെ​റു​മ​ര​ത്തി​ന്‍റെ മാ​ത്രം ബ​ല​ത്തി​ൽ നി​ൽ​ക്കു​ന്ന ഈ ​വ​ൻ​മ​രം റോ​ഡി​ലേ​ക്ക് പ​തി​ച്ചാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​കും ഉ​ണ്ടാ​കു​ക. ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മ​ര​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പെ​രു​വ​ന്താ​ന​ത്തി​നും മു​റി​ഞ്ഞ​പു​ഴ​യ്ക്കു​മി​ട​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി വ​ൻ​മ​ര​ങ്ങ​ളാ​ണ് പാ​റ​ക്കെ​ട്ടു​ക​ൾ​ക്ക് മു​ക​ളി​ലും വേ​രു​ക​ളി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ നി​ല​യി​ലും നി​ൽ​ക്കു​ന്ന​ത്. നേ​രി​യ കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ പോ​ലും ഇ​വ റോ​ഡി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ​മാ​സം മ​രു​തും​മൂ​ടി​ന് സ​മീ​പം പാ​ത​യോ​ര​ത്ത് നി​ന്നി​രു​ന്ന ഭീ​മ​ൻ മ​രം ക​ട​പു​ഴ​കി സ​മീ​പ​ത്തെ എ​സ്റ്റേ​റ്റി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് മ​രം വീ​ഴാ​തി​രു​ന്ന​ത് വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

മ​ഴ​ക്കാ​ല​ത്ത് മൂ​ട​ൽ​മ​ഞ്ഞ് ഇ​റ​ങ്ങു​ന്ന​തോ​ടെ ഹൈ​റേ​ഞ്ച് പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​കും. റോ​ഡി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന രീ​തി​യി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും പാ​റ​ക്കൂ​ട്ട​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

സ്കൂൾ തുറന്നിട്ടും റോ​​ഡി​​ലെ വ​​ര​​ക​​ള്‍ മ​​ങ്ങി​​ത്ത​​ന്നെ


കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ക്ലാ​​സു​​ക​​ള്‍ ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും റോ​​ഡി​​ലെ സു​​ര​​ക്ഷ ഇ​​പ്പോ​​ഴും അ​​ക​​ലെ​​ത്ത​​ന്നെ. പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​ഷം ആ​​രം​​ഭി​​ച്ച​​തോ​​ടെ റോ​​ഡ് സു​​ര​​ക്ഷ​​യെ​​ക്കു​​റി​​ച്ചാ​​ണ് ച​​ര്‍​ച്ച​​ക​​ള്‍. റോ​​ഡു മു​​റി​​ച്ചു​​ക​​ട​​ക്കു​​മ്പോ​​ള്‍ കു​​ട്ടി​​ക​​ള്‍ വാ​​ഹ​​ന​​മി​​ടി​​ച്ച് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ മു​​ൻ​​കാ​​ല​​ത്ത് റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. മ​​തി​​യാ​​യ സു​​ര​​ക്ഷാ​​സം​​വി​​ധാ​​ന​​ങ്ങ​​ള്‍ പൊ​​തു​​നി​​ര​​ത്തി​​ല്‍ ഇ​​ത്ത​​വ​​ണ ഒ​​രു​​ങ്ങി​​യി​​ട്ടി​​ല്ല.

മാ​​ഞ്ഞു​​പോ​​യ സീ​​ബ്രാ ലൈ​​നു​​ക​​ൾ പ​​ല​​തും അ​​തേ​​പ​​ടി​​യാ​​ണ്. ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന സ്‌​​കൂ​​ളു​​ക​​ള്‍​ക്കു മു​​ന്നി​​ലെ കാ​​ഴ്ച​​യും വ്യ​​ത്യ​​സ്ത​​മ​​ല്ല. സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് മു​​ന്നി​​ല്‍ പോ​​ലീ​​സ് ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടെ​​ങ്കി​​ലും ക്രോ​​സിം​​ഗ് ലൈ​​ന്‍ നോ​​ക്കി​​യാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ റോ​​ഡു മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​ത്. വാ​​ഹ​​നം വ​​ന്നാ​​ലും സീ​​ബ്രാ ലൈ​​ന്‍ കാ​​ണു​​മ്പോ​​ള്‍ നി​​ര്‍​ത്തു​​മ​​ല്ലോ എ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍. എ​​ന്നാ​​ല്‍ ഇ​​ത്ത​​വ​​ണ സ്‌​​കൂ​​ള്‍ അ​​ട​​ച്ച​​പ്പോ​​ള്‍ മാ​​ഞ്ഞ വ​​ര​​ക​​ള്‍ അ​​തേ​​പോ​​ലെ ത​​ന്നെ​​യാ​​ണ്.

സ്‌​​കൂ​​ള്‍ തു​​റ​​ക്ക​​ലി​​ന് മു​​ന്നോ​​ടി​​യാ​​യി വ​​ര​​ക​​ളെ​​ല്ലാം തെ​​ളി​​ച്ച് വ​​ര​​യ്ക്ക​​ണ​​മെ​​ന്നി​​രി​​ക്കെ​​യാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ. സ​​ര്‍​ക്കാ​​ര്‍ മാ​​റി​​യ​​തും അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യെ​​ത്തി​​യ മ​​ഴ​​യും മൂ​​ല​​മാ​​ണ് വ​​ര​​ക​​ൾ തെ​​ളി​​ക്കാ​​ന്‍ വി​​ട്ടു​​പോ​​യ​​തെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ വാ​​ദം. എ​​ന്നാ​​ല്‍ സ്‌​​കൂ​​ള്‍ തു​​റ​​ക്കു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി ഇ​​തെ​​ല്ലാം പൂ​​ര്‍​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പും നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​രു​​ന്നു.

എം​സി റോ​ഡ് അ​ത്ര സെ​യ്ഫ​ല്ല...

കോ​ട്ട​യം: എം​സി റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര സു​ഗ​മ​മാ​ണെ​ങ്കി​ലും അ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​ണ് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​ടി​ച്ചി​റ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ ഒ​രാ​ളു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു.

അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റോ​ഡി​ലെ ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും താ​ത്കാ​ലി​ക മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ മാ​ത്രം സ്ഥാ​പി​ച്ച് കൈ​യൊ​ഴി​യു​ന്ന സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. നാ​റ്റ്പാ​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളും സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും സ്ഥാ​പി​ക്കാ​നാ​യി​ല്ല.

റോ​ഡി​ന്‍റെ മി​നു​സ​ക്കൂ​ടു​ത​ല്‍ കാ​ര​ണം വാ​ഹ​ന​ങ്ങ​ള്‍​ക്ക് ബ്രേ​ക്ക് കി​ട്ടാ​തെ വ​രു​ന്ന​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍​നി​ന്നു തെ​ന്നി​മാ​റു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. പ​ട്ടി​ത്താ​നം മു​ത​ല്‍ പു​തു​വേ​ലി വ​രെ​യു​ള്ള വ​ള​വു​ക​ളും അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. തു​രു​ത്തി, നാ​ട്ട​കം, കു​മാ​ര​ന​ല്ലൂ​ര്‍, കു​റ​വി​ല​ങ്ങാ​ട്, വെ​മ്പ​ള്ളി, പ​ട്ടി​ത്താ​നം, മോ​നി​പ്പ​ള്ളി, ആ​ച്ചി​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ടം പ​തി​വാ​ണ്. ഈ ​മേ​ഖ​ല​ക​ളി​ല്‍ പ​ല​പ്പോ​ഴും അ​ശ്ര​ദ്ധ​മാ​യാ​ണ് ഡ്രൈ​വിം​ഗ്. മൂ​ന്ന് മാ​സ​ത്തി​നി​ടെ 15 ലേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

District News

മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കം: താ​ലൂ​ക്കു​ക​ളി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്കും

മ​ല​പ്പു​റം: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നും തീ​രു​മാ​നം.

ജി​ല്ലാ​ത​ല നോ​ഡ​ൽ ഓ​ഫീ​സ​റെ നാ​ളെ നി​യ​മി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജൂ​ണ്‍ മു​ത​ൽ ഡി​സം​ബ​ർ വ​രെ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ക​ട​ത്തി​ണ്ണ​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് മ​ഴ​ക്കാ​ല​ത്ത് രാ​ത്രി​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കു​വാ​നും ഭ​ക്ഷ​ണം ല​ഭി​ക്കാ​നും വേ​ണ്ട സം​വി​ധാ​നം ഒ​രു​ക്കു​ക, ഓ​ട​ക​ൾ, നീ​ർ​ച്ചാ​ലു​ക​ൾ എ​ന്നി​വ​യി​ലെ ത​ട​സ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക, സ്വ​കാ​ര്യ ഭൂ​മി​യി​ലെ അ​പ​ക​ട​ക​ര​മാ​യ മ​ര​ച്ചി​ല്ല​ക​ളും മ​ര​ങ്ങ​ളും മു​റി​ച്ചുമാ​റ്റു​ക, ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​തി​രി​ക്കു​ക​യോ സ്ലാ​ബു​ക​ൾ ത​ക​രു​ക​യോ ചെ​യ്തി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ന​ട​പ്പാ​ത​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക, മ​ല​യോ​രമേ​ഖ​ല​ക​ളി​ൽ രാ​ത്രി​യാ​ത്ര​യും തീ​ര​ദേ​ശ​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര​വും ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യാ​ണ് മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ.

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ക്കു​ക, പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ൾ ലി​സ്റ്റ് ചെ​യ്ത് മാ​റ്റാ​ൻ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക, ക​ട​ൽഭി​ത്തി​ക​ളി​ലെ കേ​ടു​പാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്കു​ക, വൈ​ദ്യു​തി ബ​ന്ധ​ത്തി​ൽ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ടാ​സ്ക് ഫോ​ഴ്സു​ക​ൾ സ​ജ്ജ​മാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും നടപ്പാക്കും.

ജി​ല്ലാ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന യോ​ഗ​ത്തി​ൽ എ​ഡി​എം സി.​എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ ജ​യ​ശ്രീ എ​സ്. വാ​രി​യ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫി​റ്റ്ന​സ് ഉ​റ​പ്പു​വ​രു​ത്തും

എ​ല്ലാ സ്കൂ​ളു​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ഉ​റ​പ്പു​വ​രു​ത്താ​നും സ്കൂ​ൾ ബ​സു​ക​ളും കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഫി​റ്റ്ന​സ് പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ർ​ശ​നനി​ർ​ദേ​ശം.

ഉ​രു​ൾ​പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​ണം. മ​ഴ​ക്കാ​ല​ത്ത് ക്വാ​റി​ക​ൾ നി​ര​ന്ത​ര പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം.

മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വി​ല്ലേ​ജു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ക​ന്പി​ക​ളും ഉ​ട​ൻ ഒ​ഴി​വാ​ക്ക​ണം.മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം.


മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ

മ​ഴ​ക്കാ​ല​ത്ത് എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ഴ​ക്കോ​ട്ട്, വ്യ​ക്തി​ഗ​ത സു​ര​ക്ഷാ കി​റ്റ് എ​ന്നി​വ ന​ൽ​കു​ക, വ​ന​ത്തി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന ത​ദ്ദേ​ശീ​യ​രെ ആ​വ​ശ്യ​മാ​യാ​ൽ മാ​റ്റിത്താ​മ​സി​പ്പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ഇ​ട​ങ്ങ​ൾ ഒ​രു​ക്കും.
മാത്രമല്ല നെ​റ്റ്‌വ​ർ​ക്കു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തും ഒ​റ്റ​പ്പെ​ട്ടു പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ വാ​സസ്ഥ​ല​ങ്ങ​ൾ ലി​സ്റ്റ് ചെ​യ്ത് താ​ത്കാ​ലി​ക​മാ​യി മാ​റ്റി താ​മ​സി​പ്പി​ക്കു​ക, ദു​ര​ന്ത​സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളുടെ ലി​സ്റ്റ് ത​യാ​റാ​ക്കി താ​ത്ക്കാ​ലി​ക​മാ​യി മാ​റ്റിത്താ​മ​സി​പ്പിക്കു​ക തുടങ്ങിയവ നടപ്പാക്കും.

Health

മഴക്കാല രോഗങ്ങളോട് 'ബെെ ബെെ' പറയാം

മ​ഴ​ക്കാ​ല​ത്താ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​ പ​ട​ർ​ന്നുപി​ടി​ക്കാ​റു​ള്ള​ത്. പ​ല​രും ഈ ​പ്ര​ശ്ന​ങ്ങ​ൾ നി​സാര​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്യാ​റു​ള്ള​ത്.

അ​തിന്‍റെ ഭാ​ഗ​മാ​യി മ​രു​ന്നുക​ട​യി​ൽ പോ​യി രോ​ഗ​വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​ക​ൾ വാ​ങ്ങി ക​ഴി​ക്കു​ക​യാ​ണു ചെ​യ്യാ​റു​ള്ള​ത്.

ഈ ​സ്വ​ഭാ​വ​മാ​ണ് പ​ല​പ്പോ​ഴും രോ​ഗ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​കാ​നും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​ത്തി​യ ശേ​ഷം ചി​കി​ത്സ തേ​ടാ​നും കാ​ര​ണ​മാ​യി മാ​റാ​റു​ള്ള​ത്.

ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളും സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളും ഉ​ള്ള​വ​രി​ൽ പ​ല​ർ​ക്കും മ​ഴ​ക്കാ​ലം ദു​രി​ത​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രി​ക്കും.

മുൻകരുതൽ...

അ​ൽ​പം ശ്ര​ദ്ധി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താ​ൻ ക​ഴി​യും. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന വൈ​റ​ല്‍ പ​നി​ക​ളി​ല്‍ ചി​കി​ത്സാ​ന​ന്ത​ര ദൂ​ഷ്യ​ഫ​ല​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

ആ​ഹാ​ര​ക്ര​മീ​ക​ര​ണം, ല​ളി​ത​വും സു​ര​ക്ഷി​ത​വു​മാ​യ മ​രു​ന്നു​ക​ള്‍, വി​ശ്ര​മം എ​ന്നി​വ​യി​ലൂ​ടെ ത​ന്നെ ഇ​തൊ​ക്കെ സു​ഖ​പ്പെടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണു വൈ​ദ്യ​ശാ​സ്ത്രം പ​റയുന്നത്.

• കു​ടി​വെ​ള്ളം ന​ന്നാ​യി തി​ള​പ്പി​ച്ച​താ​യി​രി​ക്ക​ണം. ഇ​ഞ്ചി​യോ മ​ഞ്ഞ​ളോ ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ള​മാ​യി​രി​ക്കും ഗുണപ്രദം.

• ആ​ഹാ​ര​വും വെ​ള്ള​വും ചൂ​ടോ​ടെ മാ​ത്രം ക​ഴി​ക്ക​ണം

• ആ​ഹാ​രം തു​റ​ന്നുവ​യ്ക്കരുത്.

• വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

• ട​വ​ലു​ക​ൾ, അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി, ത​വി, സ്പൂ​ൺ, പാ​ത്ര​ങ്ങ​ൾ... ഓ​രോ പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ച്ച ശേ​ഷ​വും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം.

• പു​റ​ത്തുനി​ന്നു​ള്ള ആ​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, പ്ര​ത്യേ​കി​ച്ച് കൊ​ണ്ടുന​ട​ന്നു തുറന്നുവച്ച് വൃത്തിഹീന സാഹചര്യങ്ങളിൽ വി​ൽ​ക്കു​ന്ന​വ.

• ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ൻ​പ് കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം.

• രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ക്കു​മ്പോ​ൾ ന​ന്നാ​യി പു​ത​യ്ക്ക​ണം.

• ത​ണു​പ്പു​ള്ള പ്ര​ത​ല​ത്തി​ലോ ത​റ​യി​ലോ കി​ട​ക്ക​രു​ത്.

• ക​ഴി​യു​ന്ന​ത്ര മ​ഴ ന​ന​യാ​തെ സൂ​ക്ഷി​ക്കു​ക

• അ​മി​ത​മാ​യി അ​ധ്വാ​നി​ക്കാ​തി​രി​ക്കു​ക

• സ​ന്ധി​ക​ളി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ചൂ​ട് പി​ടി​ക്കു​ക.

• കു​ളി ക​ഴി​ഞ്ഞ ഉ​ട​നെ ഒ​രു ഗ്ലാ​സ് ചൂ​ടുവെ​ള്ളം കു​ടി​ക്കു​ക.

• കു​ളി​ക്കു​മ്പോ​ൾ സോ​പ്പ് ക​ഴു​കിക്കള​ഞ്ഞ് തോ​ർ​ത്തു​ന്ന​തി​ന് മു​ൻ​പ് ഒ​രു ബ​ക്ക​റ്റ് വെ​ള്ള​ത്തി​ൽ ര​ണ്ട് ടേ​ബി​ൾ​ സ്പൂ​ൺ ഉ​പ്പ് ചേ​ർ​ത്ത് ശ​രീ​ര​ത്തി​ൽ ഒ​ഴി​ക്കു​ക.

• ആ​ഹാ​രം ക​ഴി​ഞ്ഞ ഉ​ട​നെ പ​ല്ല് തേ​ച്ച് ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ള​ത്തി​ൽ ഒ​രു ക​ല്ല് ഉ​പ്പ് ചേ​ർ​ത്ത് ക​വി​ൾ​കൊ​ള്ളു​ക.

• മാ​ന​സി​ക സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

Health

മഴക്കാല രോഗങ്ങൾ: ജാഗ്രതയോടെ നേരിടാം

പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​യി മഴക്കാലത്തു കൂ​ടു​ത​ൽ പേ​രെ ബാ​ധി​ച്ചു കാ​ണാ​റു​ള്ള​ത് എ, ​ഇ എ​ന്നീ വൈ​റ​സു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തമാ​ണ്.

വിശ്രമം, ആഹാരം, മരുന്ന്

പൂ​ർ​ണ​മാ​യും വി​ശ്ര​മി​ക്കു​ക എ​ന്ന​താ​ണ് ചി​കി​ത്സ​യു​ടെ പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യ ഭാ​ഗം. ന​ല്ല​പോ​ലെ വെ​ള്ളം കു​ടി​ക്ക​ണം. ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം ചെ​റു​ചൂ​ടോ​ടെ കു​ടി​ക്കു​ന്ന​തു ന​ല്ല​താ​ണ്.

ഡോ​ക്ട​റു​ടെ നി​ർ​ദേശമ​നു​സ​രി​ച്ച് ആ​ഹാ​ര​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്ത​ണം. ഡോ​ക്ട​ർ പ​റ​യു​ന്ന​തനു​സ​രി​ച്ചു മാ​ത്ര​മേ മ​രു​ന്നു​ക​ൾ ക​ഴി​ക്കാവൂ.

ചികിത്സ

രോഗം ബാ​ധി​ച്ച് ആ​ദ്യ​ത്തെ ഒ​രാ​ഴ്ച രോ​ഗാവസ്ഥ മു​ന്നോ​ട്ടുമാ​ത്രം സ​ഞ്ച​രി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു എ​ന്നത് മ​ഞ്ഞ​പ്പി​ത്ത​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്.

ഈ ​ഒ​രാ​ഴ്ച ക​ര​ളി​ലെ കൂ​ടു​ത​ൽ കോ​ശ​ങ്ങ​ൾ​ക്കു നാ​ശം സം​ഭ​വി​ക്കും. അ​തി​ന്‍റെ ഫ​ല​മാ​യി രോ​ഗാ​വ​സ്ഥ​ കൂ​ടു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടും. ഈ ​സ​മ​യം ചി​കി​ത്സ​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

അ​ശാ​സ്ത്രീ​യ​ ചി​കി​ത്സ​യി​ലൂ​ടെ പ​ല​രി​ലും രോ​ഗാ​വ​സ്ഥ ഗു​രുത​ര​മാ​കാ​റു​ള്ള​തും മ​ര​ണം വ​രെ സം​ഭ​വി​ക്കാ​റു​ള്ള​തും ഈ ​ഒ​രാ​ഴ്ച​ക്കാ​ല​ത്ത് സം​ഭ​വി​ക്കു​ന്ന അ​ശ്ര​ദ്ധ​ക​ളു​ടെ അ​ന​ന്ത​ര ഫ​ല​മാ​യി​രി​ക്കും.

ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ൾ അ​നു​സ​രി​ച്ച് മു​ന്നോ​ട്ടു പോ​കു​ക​യാ​ണെങ്കി​ൽ മ​ഞ്ഞ​പ്പി​ത്തം ആ​ർ​ക്കും ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​ക്കു​ക​യി​ല്ല.

സ്ഥിരം മദ്യപാനികളിൽ...

സ​ങ്കീ​ർ​ണ​ അ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കാ​ണാ​റു​ള്ള​ത് ക​ര​ളി​ൽ എ​ന്തെ​ങ്കി​ലും രോ​ഗം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​രി​ലും സ്ഥി​ര​മാ​യി മ​ദ്യം കു​ടി​ക്കു​ന്ന​വ​രി​ലു​മാ​ണ്.

ശു​ചി​ത്വം പാ​ലി​ക്കു​ക, വൃ​ത്തി​യാ​യി ജീ​വി​ക്കു​ക

ന​ല്ല ആ​രോ​ഗ്യശീ​ല​ങ്ങ​ൾ പ​ഠി​ക്കു​ക​യും അ​ത​നു​സ​രി​ച്ചു ജീ​വി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണു പ​ക​ർ​ച്ച വ്യാ​ധി​ക​ൾ വ​രാ​തി​രി​ക്കാ​ൻ പ്ര​ധാ​ന​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

ജ​ല​ദോ​ഷം, പ​നി, ചു​മ​

മ​ഴ​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രി​ൽ കാ​ണാ​റു​ള്ള പ്ര​ശ്നം ജ​ല​ദോ​ഷ​വും പ​നി​യും ചു​മ​യു​മാ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല​യി​ൽ പെ​ട്ടെ​ന്ന് സം​ഭ​വി​ക്കു​ന്ന മാ​റ്റ​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

കൊതുകും ഡെങ്കിയും

നാ​ട്ടി​ൽ മ​തി​ലു​ക​ൾ കൂടി​വ​രു​ന്ന​തു കാ​ര​ണം മ​ഴ​വെ​ള്ളം പ​ഴ​യ​കാ​ല​ത്തെ പോ​ലെ പൂ​ർ​ണ​മാ​യി ഒ​ഴു​കിപ്പോ​കു​ന്നി​ല്ല.

വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കൊ​തു​കു​ക​ൾ ധാ​രാ​ളം ഉ​ണ്ടാ​കു​ന്നു. കൊ​തു​കു​ക​ളാ​ണ് മ​ഴ​ക്കാ​ല​ത്ത് ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

Health

മഴക്കാലം എത്താറായി; ആരോഗ്യകാര്യങ്ങളില്‍ വേണം അതീവ ശ്രദ്ധ

ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ...

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​തും സ്ത്രീ ​പു​രു​ഷ ഭേ​ദ​മി​ല്ലാ​തെ ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും ബാ​ധി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണ് ജ​ല​ദോ​ഷം. തു​ട​ർ​ച്ച​യാ​യ തു​മ്മ​ൽ, തൊ​ണ്ട​വേ​ദ​ന, പ​നി എ​ന്നി​വ​യാ​ണ് ജ​ല​ദോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്ന പ്ര​ധാ​ന അ​സ്വ​സ്ഥ​ത​ക​ൾ.

ഇഞ്ചിയിട്ടു തിളപ്പിച്ച കുടിവെള്ളം

  • ഇളം ചൂ​ടു​വെ​ള്ളം ഇ​ട​യ്ക്കി​ടെ ക​വി​ൾ കൊ​ള്ളു​ന്ന​തു ന​ല്ല​താ​ണ്.
  • പ​ച്ചമ​ഞ്ഞ​ളോ ഇ​ഞ്ചി​യോ ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം ചെ​റു​ചൂ​ടോ​ടെ കു​ടി​വെ​ള്ള​മാ​ക്കു​ന്ന​തും ന​ല്ല​താ​യി​രി​ക്കും.

കു​റ​ച്ചുകൊ​ല്ല​ങ്ങ​ളാ​യി മ​ഴ​ക്കാ​ലം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും അ​വ​യു​ടെ ദു​രി​ത​ങ്ങ​ളും നി​റ​ഞ്ഞ​താ​യി മാ​റി​യി​രി​ക്കു​ന്നു. പ​ക​ർ​ച്ചപ്പനി​ക​ൾ ഓ​രോ കൊ​ല്ല​വും ഓ​രോ പു​തി​യ പേ​രി​ലാ​ണ് ഇ​വി​ടെ പ​തി​വാ​യി വി​രു​ന്നുവ​രു​ന്ന​ത്.

മ​ഞ്ഞ​പ്പി​ത്തം

മ​ഞ്ഞ​പ്പി​ത്തം എ​ല്ലാ മ​ഴ​ക്കാ​ല​ത്തും പ​തി​വുതെ​റ്റാ​തെ വ​ന്ന് കു​റേ​യേ​റെ പേ​രെ ക​ണ്ട് സൗ​ഹൃ​ദം കൂ​ടാ​റു​ണ്ട്! മൂ​ത്ര​ത്തി​ന് മ​ഞ്ഞ​നി​റം കാ​ണു​ന്ന​താ​ണ് മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ പ്ര​ഥ​മ ല​ക്ഷ​ണം. ക​ണ്ണി​ലെ വെ​ളു​ത്ത ഭാ​ഗ​ത്തും നാ​വിന്‍റെ അ​ടി​യി​ലും ച​ർ​മ​ത്തി​ലുമെ​ല്ലാം ​മ​ഞ്ഞ​നി​റം എ​ത്തു​ന്ന​താ​ണ്.

ക​ര​ളി​നെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ അ​ട​ക്ക​മു​ള്ള ചി​ല രോ​ഗ​ങ്ങ​ൾ, പി​ത്ത​സ​ഞ്ചി​യി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ, പി​ത്ത​നീ​രി​ന്‍റെ സ​ഞ്ചാ​ര വ​ഴി​യി​ലു​ണ്ടാ​കു​ന്ന ത​ട​സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്ത​ ല​ക്ഷ​ണ​ങ്ങ​ൾ ആ​യി​രി​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​ഞ്ഞനി​റം ക​ര​ളി​ൽ അ​ണു​ബാ​ധ​യു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന​താ​ണ്. ഈ ​അ​വ​സ്ഥ​യെ​യാ​ണ് മ​ഞ്ഞ​പ്പി​ത്തം എ​ന്ന് പ​റ​യു​ന്ന​ത്.

ഏറെയും വൈറസ് രോഗങ്ങൾ

വൈ​റ​സ്, ബാ​ക്ടീ​രി​യ, അ​മീ​ബ, ഫം​ഗ​സ് തു​ട​ങ്ങി പ​ല രോ​ഗാ​ണു​ക്ക​ളും ക​ര​ളി​നെ ബാ​ധി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത് വൈ​റ​സു​ക​ളാ​ണ്.

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ ​എ​ന്നീ വൈ​റ​സു​ക​ളാ​ണ് അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ. വെ​ള്ളം, ആ​ഹാ​രം എ​ന്നി​വ​യി​ലൂ​ടെ ശ​രീ​ര​ത്തി​ൽ എ​ത്തു​ന്ന വൈ​റ​സു​ക​ളാ​ണ് ഏ ​യും ഇ ​യും. ബി, ​സി, ഡി ​എ​ന്നി​വ ര​ക്ത​ത്തി​ലൂ​ടെ​യും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

Kerala

പ​ക​ൽ​ച്ചൂ​ടി​നാ​ശ്വാ​സം ഇ​നി മ​ഴ​ക്കാ​ലം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ൽമ​​​ഴ ക​​​രു​​​ത്താ​​​ർ​​​ജി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ​​​ച്ചൂ​​​ട് കു​​​റ​​​ഞ്ഞുതു​​​ട​​​ങ്ങി. കൊ​​​ടുംചൂ​​​ടി​​​ൽ വി​​​യ​​​ർ​​​ത്ത പാ​​​ല​​​ക്കാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ വേ​​​ന​​​ൽ മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട​​​തോ​​​ടെ കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല ശ​​​രാ​​​ശ​​​രി​​​യി​​​ലേ​​​ക്കു താ​​​ഴ്ന്നു.

ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​റ്റ​​​വും കൂ​​​ടി​​​യ ചൂ​​​ട് പാ​​​ല​​​ക്കാ​​​ട്ടും കൊ​​​ച്ചി​​​യി​​​ലു​​​മാ​​​ണ്; 34.9 ഡി​​​ഗ്രി സെ​​​ൽ​​​ഷസ്. കൊ​​​ല്ലം, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും ചൂ​​​ടി​​​ലും കാ​​​ര്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന വേ​​​ന​​​ൽ മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണു പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​ൽ തീ​​​ച്ചൂ​​​ള​​​യാ​​​യി മാ​​​റി​​​യ സം​​​സ്ഥാ​​​നം ത​​​ണു​​​ത്തു തു​​​ട​​​ങ്ങി​​​യ​​​ത്. വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽമ​​​ഴ ശ​​​ക്തി​​​യാ​​​യി തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കൊ​​​പ്പം ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. 10 ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ഇ​​​ന്നും നാ​​​ളെ​​​യും കേ​​​ര​​​ള, ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ത്ത് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നും വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up